Latest NewsNationalNewsPoliticsUncategorized
സീറ്റ് വിഭജനത്തിൽ അതൃപ്തി: രാജിക്കൊരുങ്ങി മഹിളാകോൺഗ്രസ് അധ്യക്ഷ; അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി

ന്യൂ ഡെൽഹി: സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്. അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടു. സുഷ്മിതയുമായി നേരിട്ട് സംസാരിച്ച പ്രിയങ്ക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയത്.
അസമിൽ എഐയു ഡി എഫുമായുള്ള കോൺഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി അസം കോൺഗ്രസും രംഗത്തെത്തി. സുഷ്മിത ദേവ് പാർട്ടി വിടില്ലെന്ന് അസം പാർട്ടി നേതൃത്വം പറഞ്ഞു. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.