HealthLatest NewsNational
ബ്ലാക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളി: പ്രധാനമന്ത്രി നരേന്ദ്ര മോദി
വാക്‌സിനേഷന്‍ കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്‌സിനേഷന്‍ കൂട്ടായ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്തിലധികം സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച ബ്ലാക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു.
24 മണിക്കുറിനിടെ 2,59,591 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ 4,209 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 2,91,331 ആയി. ഇതുവരെ 2,60,31,991 കോവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട് ചെയ്തത്. 30,27,925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.