indiaLatest NewsNationalNews

കയറും മുന്‍പേ വാതിൽ അടഞ്ഞു; ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്ന് വയസ്സുകാരന്‍ മരിച്ചു

പൂനെയില്‍ ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്ന് വയസ്സുകാരന്‍ മരിച്ചു. കുട്ടി ലിഫ്റ്റില്‍ കയറും മുന്‍പേ ലിഫ്റ്റിന്റെ വാതിലടയുകയായിരുന്നു. പൂനെയിലെ രാംസ്മൃതി സൊസൈറ്റിയിലെ അപ്പാര്‍ട്ടുമെന്റിലായിരുന്നു സംഭവം.

അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയ്ക്കും നാലാം നിലയ്ക്കും ഇടയില്‍ ലിഫ്റ്റിന് സമീപം കുട്ടി കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി വാതില്‍ അടഞ്ഞതിനെ തുടര്‍ന്ന് കുട്ടി അതില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലിഫ്റ്റ് തകാരറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tag: Eleven-year-old dies after being trapped in elevator as door closes before he can get up

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button