രാജ്യത്ത് കോവിഡ് മരണം 1 .45 ലക്ഷം കവിഞ്ഞു.

ന്യൂഡൽഹി / രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 1 .45 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 341 പേർ കൂടി മരണപെട്ടതോടെയാണിത്. ആക്റ്റിവ് കേസുകൾ 3.05 ലക്ഷമായി കുറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 26,624 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.മൊത്തം രോഗബാധിതർ 1,00,31,223 ആയി. ഇതുവരെയുള്ള ഇന്ത്യയിലെ കൊവിഡ് കേസുകൾ ഒരു കോടി പിന്നിട്ടു. ഇവരിൽ 95.51 ശതമാനം പേർ (95.80 ലക്ഷം) രോഗമു ക്തരായിട്ടുണ്ട്.
1.45 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ശനിയാഴ്ച 11.07 ലക്ഷം സാംപിളുകളാണു രാജ്യത്തു പരിശോധന നടത്തിയത്. പ്രതിദിന മരണസംഖ്യയിൽ മഹാരാഷ്ട്രയാണു മുന്നിൽ 75. പശ്ചിമ ബംഗാളിൽ 43, ഡൽഹിയിൽ 32, കേരളത്തിൽ 29, യുപിയിൽ 23 പേർ എന്നിങ്ങനെ മരണപെട്ടു. മഹാരാഷ്ട്രയിൽ ഇതുവരെയുള്ള കൊവിഡ് മരണം 48,648 ആയി. കർണാടകയിൽ 12,004ൽ എത്തി മരണസംഖ്യ. തമിഴ്നാട്ടിൽ 11,968, ഡൽഹിയിൽ 10,251, പശ്ചിമ ബംഗാളിൽ 9,320, യുപിയിൽ 8,177, ആന്ധ്രപ്രദേശിൽ 7,074, പഞ്ചാബിൽ 5,189 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം. നവംബർ 20നാണ് രാജ്യത്തെ മൊത്തം കേസുകൾ 90 ലക്ഷത്തിലെത്തിയിരുന്നത്. പിന്നീട് ഒരു മാസം കൊണ്ടാണ് പത്തു ലക്ഷം പേർക്കു കൂടി രോഗബാധയുണ്ടായത്. 2020 ജനുവരി 30ന് കേരളത്തിലാണ് രാജ്യത്തെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ആദ്യ മരണം മാർച്ച് 10ന് കർണാടകയിലായിരുന്നു.