ചന്ദ്രനില്‍ വെള്ളത്തിന്‍റെ സാന്നിധ്യം കൂടുതൽ ഉണ്ടെന്ന് നാസയുടെ കണ്ടെത്തൽ.

ചന്ദ്രനില്‍ വെള്ളത്തിന്‍റെ സാന്നിധ്യം കൂടുതൽ ഉണ്ടെന്ന് നാസയുടെ കണ്ടെത്തൽ. ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്നാണ് നാസ സ്ഥിരീകരിച്ചിരിക്കുന്നത്. മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്നു നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്‍സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) ആണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടുപിടിത്തം ചന്ദ്ര ദൗത്യങ്ങൾക്ക് ഏറെ സഹായകമാകും.
നേരത്തെയുള്ള ചില പഠനങ്ങളില്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങളില്‍ ഐസിന്‍റെ സാന്നിധ്യമുണ്ടായേക്കാമെന്ന് സൂചനകളുണ്ടായിരുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തക്കളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിൽ ആണ് ഇത്. ആദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നത് എന്ന പ്രത്യേകത കൂടി ഈ കണ്ടെത്തലിനു ഉണ്ട്. തണുത്തതും നിഴല്‍ ഏല്‍ക്കുന്നതുമായ ഇടങ്ങളിലോ ഉപരിതലത്തില്‍ വിസ്തൃതമായോ മാത്രമല്ല, ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുള്ളത് എന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വെള്ളം ചന്ദ്രനില്‍ കൂടുതല്‍ പ്രദേശത്ത് ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർപറയുന്നത്.