BusinessKerala NewsLatest NewsUncategorized
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി
കൊച്ചി: സ്വർണ വില സംസ്ഥാനത്ത് കുതിച്ചുകയറുന്നു. വിഷുദിനത്തിൽ പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമാണ്. ഇന്നലെ പവന് വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് കൂടിയത്.
ഇന്നലെ 120 രൂപയാണ് കുറഞ്ഞത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വില.