HealthKerala NewsLatest NewsPolitics

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ‘അറിഞ്ഞില്ല, അറിഞ്ഞു’: തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്ത് വച്ചു

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടി ആരോഗ്യമന്ത്രി തിരുത്തി. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വച്ചു.

ആഗസ്റ്റ് നാലിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. ഇത് ഏറെ വിവാദം സൃഷ്‌ടിക്കുകയും ചെയ‌്തു.

ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചു. സാങ്കേതികപിഴവാണ് സംഭവിച്ചതെന്നും രണ്ട് സെക്ഷനുകള്‍ക്കിയിലുണ്ടായ ആശയക്കുഴപ്പമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഡോക്ടര്‍മാരെ മര്‍ദ്ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിയമസഭയിലെ മറുപടിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.രംഗത്ത്. അക്രമണങ്ങള്‍ എല്ലാം നടന്നത് ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോര്‍ജ് ചുമതല ഏറ്റതിന് പിന്നാലെയാണെന്നും പ്രതികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ വാക്സീനേഷന്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുമെന്നും തീരുമാനം സംസ്ഥാന സമിതിയുമായി ആലോചിച്ച ശേഷമെടുക്കുമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.

ആരോഗ്യപ്രവ൪ത്തക൪ക്കെതിരായ അതിക്രമങ്ങളില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഐഎ൦എ ആലുവ എസ് പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കുട്ടനാട്ടെ സംഭവത്തില ടക്കം അക്രമത്തില്‍ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികള്‍ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button