Kerala NewsLatest NewsUncategorized
ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ജീവൻമരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ ഇടതുനേതാക്കൾ വളഞ്ഞിട്ട് അക്രമിക്കുന്നു; കാനം വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രി ആ മുറിവിൽ മുളകു തേച്ചെന്നും ഉമ്മൻചാണ്ടി

കോട്ടയം: ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ജീവൻമരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ ഇടതുനേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശബരിമല വിഷയത്തിൽ കാനം രാജേന്ദ്രൻ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോൾ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആ മുറിവിൽ മുളകു തേക്കുകയാണ് ചെയ്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ശബരിമല വിഷയത്തെ വോടു രാഷ്ട്രീയമായി കാണുന്നത് തരംതാണ നിലപാടാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയം കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തിൽ സിപിഎമിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.