keralaKerala NewsLatest News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ ഗുരുതര വെളിപ്പെടുത്തല്‍
മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ വെളിപ്പെടുത്തല്‍. വിവാഹ വാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചതായി യുവതി ആരോപിച്ചു. ഹോട്ടല്‍ മുറികളിലേക്ക് നിരന്തരം വിളിച്ചെന്നും, ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് യുവതി വെളിപ്പെടുത്തിയത്.
‘എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പിന്നീട് മാത്രമാണ് എനിക്ക് അത് മനസ്സിലായത്. ഇനി മറ്റാര്‍ക്കും ഇത്തരം അനുഭവം ഉണ്ടായുകൂടാ, അതിനാലാണ് വെളിപ്പെടുത്താന്‍ തയ്യാറായത്. നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ട്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ “ഐ ഡോണ്ട് കെയര്‍” എന്നാണ് മറുപടി ലഭിച്ചതും’, യുവതി വ്യക്തമാക്കി.
Tag: Woman’s serious revelation against Rahul Mangkootatil