റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് v ഇന്ന് ഇന്ത്യയിലെത്തും
റഷ്യയുടെ സ്പുട്നിക് V വാക്സീന്റെ ആദ്യ ബാച്ച് ഇന്നെത്തും. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു മുന്‍പ് വാക്സീന്‍ കുത്തിവയ്പു തുടങ്ങുമെന്നാണ് കമ്ബനി നല്‍കുന്ന വിവരം. രണ്ട് ലക്ഷം ഡോസ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്സീന്‍ എത്തുക.
ഷ്യയിലെ ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. സ്പുട്‌നിക് v വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡിസിജിഐ നല്‍കിയിരുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറിയ്ക്കാണ് ഇത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വാക്‌സിനുകള്‍ രാജ്യത്തെത്തിക്കാനുള്ള നീക്കം നടന്നത്.
വാക്സീന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാനും സൗകര്യമൊരുക്കും. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്നിക് വാക്സീന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്ബനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയായാല്‍, വിദേശ രാജ്യങ്ങളിലേക്ക് വാക്സീന്‍ കയറ്റിയയ്ക്കുംനിലവില്‍ രാജ്യത്ത് രണ്ട് വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ഭാരത് ബയോട്ടെക് നിര്‍മ്മിച്ച കൊവാക്‌സിനും സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിച്ച കൊവിഷീല്‍ഡിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
യുഎസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് 4.5 ലക്ഷം റെംഡിസിവിര്‍ ഇറക്കുമതി ചെയ്യാന്‍ ധാരണയായി. യുഎസില്‍ നിന്നുള്ള ഒരു ലക്ഷം ഡോസ് ഇന്നെത്തും. ബാക്കി ജൂലൈക്കുള്ളില്‍ ഈജിപ്തില്‍ നിന്നെത്തിക്കും. ഓക്സിജന്‍ സിലിണ്ടര്‍, കോണ്‍സന്‍ട്രേറ്ററുകള്‍ എന്നിവയുമായി യുഎസ് സേനയുടെ 2 വിമാനങ്ങള്‍ ഇന്നലെ ഡല്‍ഹിയിലെത്തി.മൂന്നാം വിമാനം തിങ്കളാഴ്ചയെത്തും.