പ്രശസ്ത വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ഓണസദ്യയ്ക്ക് വാഴയിലയില്‍ ഇഡ്ഡലിയും ദോശയും, പൊങ്കാലയിട്ട് മലയാളികള്‍
മലയാളികളെ സംബന്ധിച്ച് ഓണം എന്നത് ഒത്തൊരുമയുടെ ഉത്സവമാണ് .അത് വെറും ഒരു ആഘോഷം മാത്രമല്ല. ജാതിമതഭേദമന്യേ കേരളത്തിലുള്ള മലയാളികളും കേരളത്തിന് പുറത്തുള്ള മലയാളികളും ഒരുപോലെ കെങ്കേമമായി ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അതുകൊണ്ട് തന്നെ ബ്രാന്‍ഡുകളെ സംബന്ധിച്ച് ഓണം എന്നത് തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള ഒരവസരമാണ്. വമ്പിച്ച ഓഫര്‍ പ്രഖ്യാപിക്കുക മാത്രമല്ല മലയാളത്തനിമ വിളിച്ചോതുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു ബ്രാന്‍ഡുകള്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കും. അത് ഡിജിറ്റള്‍ ആഡ്വട്ടൈസ്‌മെന്റം വീഡിയോ അഡ്വട്ടൈസ്‌മെന്‍രം ഒക്കെ ആയി പലവിധത്തിലുണ്ട്.
ഇത്തരത്തില്‍ ഒരു ചിത്രം കോട്ടണ്‍സ് ജയ്പൂര്‍ എന്ന വസ്ത്ര ബ്രാന്‍ഡും പോസ്റ്റ ചെയ്തു.. പക്ഷെ പ്രതികരണം അവര്‍ പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല മലയാളികളില്‍ നിന്നും ലഭിച്ചത്.കസവ് പോലെ തോന്നിപ്പിക്കുന്ന ചുരിദാര്‍ ധരിച്ച് രണ്ട് സ്ത്രീകള്‍ ഓണസദ്യ കഴിക്കുന്നതാണ് ചിത്രം. അവര്‍ ധരിച്ചിരിക്കുന്ന ഉര്‍വശി & രംഭ കോട്ടണ്‍ കുര്‍ത്തയുടെ പ്രചാരണാര്‍ത്ഥമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണം കളക്ഷന്റെ ഭാഗമായാണ് ഈ വസ്ത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പക്ഷെ അവരുടെ മുന്‍പില്‍ വിളമ്പിയിരിക്കുന്ന സദ്യയാണ് പ്രശ്‌നം. ചോറും, സാമ്പാറും, പപ്പടവും, അവിയലും എന്നിങ്ങനെ ഓണ സദ്യയിലെ സ്ഥിരം വിഭവങ്ങള്‍ പലതും ഇല്ല എന്ന് മാത്രമല്ല വിളമ്പിയിരിക്കുന്നത് ദോശയും ഇഡ്ഡലിയും, പോരെ പൂരം. കുറച്ച് പാത്രങ്ങളിലായി ദോശക്കും ഇഡ്ഡലിക്കും കഴിക്കാന്‍ ആയുള്ള സാമ്പാറും, ചട്‌നിയും വാഴയിലയില്‍ വിളമ്പിയിട്ടുണ്ട്.
ഓണം കളക്ഷന്‍ എന്ന പേരില്‍ ഇത്തരതത്ില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തതോടെ മലയാളികള്‍ പൊങ്കാല തുടങ്ങി. ഉടനെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കോട്ടണ്‍സ് ജയ്പൂര്‍ പിന്‍വലിച്ചു എങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പിന്‍വലിച്ചിട്ടില്ല.
നിരവധി പേരാണ് പോസ്റ്റ് ചെയ്ത ഫോട്ടോയെ വിമര്‍ശിക്കുന്നത്.ഒട്ടും പരിശോധിക്കാതെ ഇത്തരത്തില്‍ ചിത്രം പോസ്ര്‌റ് ചെയ്തു ന്നെ തരത്തിലാണ് മുഴുവന്‍ കമന്റുകളും. കുറഞ്ഞ പക്ഷം വാഴയില ഇട്ടിരിക്കുന്നത് ശരിയായ വിധമാണ്, സമാധാനം’ എന്നാണ് ഒരാളുടെ കമന്റ്. ‘ഇന്ത്യയുടെ തെക്കേ സംസ്ഥാനങ്ങളെപ്പറ്റി യാതൊരു വിവരവും ഇല്ലാത്തയാളാണ് ചിത്രം തയ്യാറാക്കിയത് എന്ന് വ്യക്തം’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ ഇഡ്ഡലിയ്ക്കും ദോശയ്ക്കും പകരം മീന്‍ പൊരിച്ചത് വച്ചാലും സാരമില്ലായിരുന്നു. വടക്കന്‍ കേരളത്തില്‍ അത്തരം പതിവുണ്ട്’ എന്നാണ് മൂന്നാമതൊരാളുടെ കമന്റ്. ‘ഇലയില്‍ വിളമ്പുന്നത് എല്ലാം സദ്യ അല്ലെന്ന് ആരേലുമൊന്ന് പറഞ്ഞുകൊടുക്കടാ’ നാലാമതൊരാളുടെ കമന്റ്