Sports

ലോകം പ്രാര്‍ത്ഥിച്ചു, ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണ്‍ ആ​ശു​പ​ത്രി വി​ട്ടു

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: യൂ​റോ ക​പ്പി​ല്‍ മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു വീ​ണ ഡെ​ന്മാ​ര്‍​ക്ക് താ​രം ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണ്‍ ആ​ശു​പ​ത്രി വി​ട്ടു. ഫി​ന്‍​ല​ന്‍​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെയാണ് താരം കുഴഞ്ഞു വീണത്. മൈതാനത്ത് വെച്ച്‌ സി പി ര്‍ നല്‍കിയാണ് അദ്ദേഹത്തെ രക്ഷിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞു ഇപ്പോള്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. ഹെ​ല്‍​സിം​ഗോ​റി​ലെ പ​രി​ശീ​ല​ന ക്യാ​മ്ബി​ലെ​ത്തി സ​ഹ​താ​ര​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷമാണ് താ​രം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്.

എ​റി​ക്സ​ണി​ന് ഹാ​ര്‍​ട്ട്-​സ്റ്റാ​ര്‍​ട്ട​ര്‍ യ​ന്ത്രം ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഹൃ​ദ​യ സ്തം​ഭ​നം ത​ട​യാ​നു​ള്ള ചെ​റി​യ ഇ​ല​ക്‌​ട്രോ​ണി​ക് യ​ന്ത്ര​മാ​ണ് ഘ​ടി​പ്പി​ക്കു​ക. ഹൃ​ദ​യ​താ​ളം നി​ല​ച്ചു​പോ​കാ​തി​രി​ക്കാ​നാ​ണി​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button