Latest NewsNationalNews
ഇന്ന് മുതല്‍ കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തും

കര്‍ണാടക സര്‍ക്കാര്‍ ഇന്ന് മുതല്‍ കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ഇന്ന് മുതല്‍ അതിര്‍ത്തി കര്‍ശന പരിശോധന ഉണ്ടാകും. അതിര്‍ത്തി കടക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ നടപടി. ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തലപ്പാടി അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ പരിശോധന ആരംഭിക്കും.
കര്‍ണാടക ഹൈക്കോടതിയില്‍ ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.