കോഴിക്കോട് ഇരുനില കെട്ടിടം തകർന്നു: ഒരാൾ മരിച്ചു

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണു. സംഭവത്തിൽ ഒരാള്‍ മരണപ്പെട്ടു. കണ്ണഞ്ചേരി നടുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്.64 വയസായിരുന്നു.
രാത്രി 8.15 ഓടെയായിരുന്നു അപകടം. കണ്ണഞ്ചേരി സ്‌കൂളിനു സമീപത്തെ കെട്ടിടമാണ് പൊടുന്നനെ തകര്‍ന്നത്. വിവരമറിഞ്ഞെത്തിയ അഗ്നി ശമന സേന കെട്ടിടത്തിന് ഉള്ളില്‍ നിന്ന് പുറത്ത് എടുത്ത് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീപാ ഫാൻസി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മരിച്ച രാമചന്ദ്രൻ.ഇദ്ദേഹത്തിന്റെ ഫാന്‍സി സ്റ്റോറിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഇരുനില കെട്ടിടത്തിലെ മുറിയിലാണ്. ഈ കെട്ടിടമാണ് പൊളിഞ്ഞ് വീണത്. കടയടച്ചശേഷം കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു രാമചന്ദ്രൻ എന്നാണ് വിവരം.ഓടു മേഞ്ഞ കെട്ടിടത്തിന് ഏതാണ്ട് അമ്പത് വര്‍ഷം പഴക്കമുള്ളതായാണ് കണക്ക്.മീഞ്ചന്ത ഫയർഫോഴ്സ് ,പോലീസ് നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി..