ഓക്സ്ഫഡ് വാക്സീൻ ഒരു ചെറിയ കുപ്പിക്ക് 200 രൂപ

ന്യൂഡല്‍ഹി/ കോവിഡ് മഹാമാരിയെ തളക്കാൻ രാജ്യത്ത് വിതരണം ചെയ്യാനിരിക്കുന്ന ഓക്സ്ഫഡ് വാക്സീൻ ഒരു ചെറിയ കുപ്പിക്ക് 200 രൂപ വില വരുമെന്നു റിപ്പോർട്ട്. കേന്ദ്രസർക്കാർ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വാക്സീനു വേണ്ടി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് വാക്‌സിനായുള്ള ഓർഡർ നൽകാനിരിക്കുകയാണ്.
വാക്‌സിൻ വിതരണം തുടങ്ങുന്നത് മുതൽ ഓരോ ആഴ്ചകളിലും ദശലക്ഷക്കണക്കിന് ഡോസ് വാക്സീനുകളായിരിക്കും രാജ്യത്തിനായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിതരണം ചെയ്യുക. തുടക്കത്തിൽ 11 ദശലക്ഷം വാക്സീൻ ആയിരിക്കും നൽകുക.
ജനുവരി 16ന് വാക്സീൻ പുറത്തിറക്കാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നു. കോവിഷീൽഡ് വാക്സീനും കോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരിക്കുന്നത്. ഇതിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി വരുന്ന കോവാക്‌സിനു അനുമതിയുണ്ടെങ്കിലും ഉടൻ വിതരണം നടത്തുകയില്ല.