ഒളിംപിക്‌സില്‍ ഇന്ത്യ സ്വര്‍ണം നേടിയെന്ന് എം.എല്‍.എ; ട്രോളി സോഷ്യല്‍ മീഡിയ
കൊച്ചി: ടോക്യോ ഒളിംപിക്‌സില്‍ ആരൊക്കെ മെഡല്‍ നേടും എന്ന ചിന്തയിലാണ് ഇന്ത്യ. അപ്പോഴാണ് നിയുക്ത കൊടുങ്ങല്ലൂര്‍ എം എല്‍ എ വി ആര്‍ സുനില്‍ കുമാര്‍ സമൂഹമാധ്യമങ്ങളില്‍ ടോക്യോയില്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടിയ പ്രിയ മാലിക്കിന് അഭിനന്ദനം എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തത്.
‘ടോക്കിയോ 2020ല്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ ഗുസ്തിയില്‍. പ്രിയ മാലിക്കിന് അഭിനന്ദനങ്ങള്‍ എന്നാണ് എംഎല്‍എ യുടെ കുറിപ്പ്. പ്രിയമാലിക്കിന്റെ ചിത്രവും പങ്കുവെച്ച് ചിയര്‍ ഫോര്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെ എം എല്‍ എ യുടെ പോസ്റ്റ്’. സമൂഹ മാധ്യമങ്ങള്‍ ഉറ്റു നോക്കുന്ന നിമിഷമായിരുന്നു അത്.
ഇന്ത്യ ആദ്യ സ്വര്‍ണം നേടി. സംഭവം സത്യമാണോ എന്ന് അന്വേഷിച്ചപ്പോഴാണ് ഹംഗറിയില്‍ നടന്ന ലോക റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രിയ മാലിക്ക് സ്വര്‍ണം നേടിയതെന്ന് മനസ്സിലായത്. തനിക്ക് അമളി പറ്റിയതാറിഞ്ഞ എം എല്‍ എ പിന്നീട് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
ഇതിന് മുന്‍പ് ഇത്തരത്തില്‍ പല അമളികളും നമ്മുടെ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും പറ്റിയതിനാല്‍ കൂട്ടത്തില്‍ ഒന്നു കൂടെ എന്നാണ് ഈ പോസ്റ്റിനെ സമൂഹമാധ്യമം വിലയിരുത്തുന്നത്.