CovidLatest NewsNationalNews
കൊവിഡ് രണ്ടാം തരംഗവും അതിജീവിച്ച് ഡല്‍ഹി: ഇന്ന് രോഗം സ്ഥിരീകരിച്ചത് 381 പേര്‍ക്ക് മാത്രം
ന്യൂഡല്‍ഹി: അതിരൂക്ഷമായിരുന്ന കൊവിഡ് വ്യാപനത്തെ അതിജീവിച്ച് രാജ്യതലസ്ഥാനം. ഇന്ന് 381 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 14,29,244 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്.
പുതിയതായി 34 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 24,591 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,189 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 13,98,764 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5,889 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 76,857 പേരിലാണ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 0.5 ശതമാനമായി കുറഞ്ഞു.