പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് അന്തരിച്ചു.
ഡെന്മാർക്ക് : പ്രമുഖ ഡാനിഷ് കാര്‍ടൂണിസ്റ്റ് കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചത്. വാര്‍ധക്യസഹജ അസുഖത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് വരച്ച പവാചകന്‍ മുഹമ്മദ് നബിയുടെ ‘ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ‘ വരച്ചത് ഏറെ വിവാദം ശ്രഷ്ടിച്ചിരുന്നു.
മുഹമ്മദ് നബിയെ അവഹേളിക്കുന്നതരത്തിലായിരുന്നു കാര്‍ട്ടൂണ്‍. ഇതോടെ ലോകമെമ്പാടും ഇദ്ദേഹം അറയിപ്പെടുകയും രാജ്യമെന്രാടും ഇദ്ദേഹത്തിനെതിരെയും കാര്‍ട്ടൂണിനെതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നു. 2005 ലാണ് വിവാദ കാര്‍ട്ടൂണ്‍ ഡാനിഷ് പത്രമായ ദി ജുട് ലാന്റിലാണ് കാര്‍ട്ടൂണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതോടെ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍, യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാര്‍ട്ടൂണുകളെന്നായിരുന്നു വെസ്റ്റര്‍ഗാര്‍ഡിന്‌റെ പ്രതികരണം.
പിന്നീട് 2006 ല്‍ ഷാര്‍ലെ എബ്ദോ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചതോടെ വിവാദങ്ങള്‍ ശക്തമായി. ആക്രമണവും ഉണ്ടായി.ഇതിന്റെ ഭാഗമായി 2011 നവംബറില്‍ ഹെബ്ദോ ഓഫീസിനു നേരെ ബോംബാക്രമണം നടന്നു. ഇദ്ദേഹത്തിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് വെസ്റ്റര്‍ഗാര്‍ഡ് ആദ്യം ഒളിവില്‍ പോയെങ്കിലും പിന്നീട്, ഡെന്മാര്‍ക്കിലെ അര്‍ഹസില്‍ കനത്ത സുരക്ഷയുള്ള വീട്ടിലേക്ക് പരസ്യമായി താമസം മാറി.
2008 ല്‍ വെസ്റ്റര്‍ഗാഡിനെ വധിക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2010 ലും വെസ്റ്റര്‍ഗാഡിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ വധശ്രമത്തിന് പിടിയിലായിരുന്നു. ആയുധവുമായാണ് ഇയാള്‍ വെസ്റ്റര്‍ഗാഡിന്റെ വസതിയില്‍ എത്തിയത്. വധശ്രമങ്ങള്‍ തുടര്‍ന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രഹസ്യ അഡ്രസുകളിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതം.
അതേസമയം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ഡാനിഷ് ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ വരെ ചില സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഒപ്പം 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെ ഭീകരാക്രമണം നടത്തിയത് വന്‍ ചര്‍ച്ചയായി. കാര്‍ട്ടുണിസ്റ്റുകളടക്കം 12 പേരാണ് അന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.