Kerala NewsLatest NewsNews

മുന്‍ എംപി പി.കെ ബിജുവിന്റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍; ഡാറ്റ ചോര്‍ത്തിയെന്ന് ആരോപണം

തിരുവനന്തപുരം; ഇപ്പോള്‍ മുന്‍ എം.പി പി.കെ. ബിജുവിന്റെ ഭാര്യയുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്‌റ് പ്രൊഫസറായി നിയമനം നല്‍കിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇത്തവണ ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകര്‍ത്തിയതാണെന്നാണ് പരാതി.

അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞ് വിജി വിജയന് നിയമനം നല്‍കിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ ഗവര്‍ണര്‍ക്കും യു.ജി.സി ചെയര്‍മാനും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കി. കേരള സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകര്‍ത്തിയതാണെന്നു സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ആരോപിച്ചു.

സര്‍വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു നിയമനം നല്‍കിയത്. 2013 ല്‍ സംവരണ തസ്തികയിലേക്ക് 18 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചില്ല. 2020 ല്‍ അപേക്ഷിച്ച 140 പേരില്‍ നിന്നാണ് ഓപ്പണ്‍ തസ്തികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണു നിയമനമെന്ന് അന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍ നിയമനത്തിനു പരിഗണിച്ചിരുന്നു. അതിനു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയതെന്നു കമ്മിറ്റിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പ്രബന്ധങ്ങള്‍ കോപ്പിയടിച്ചതു സംബന്ധിച്ച പരാതി മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡേറ്റ കോപ്പിയടിച്ചെന്ന പരാതി കേരള സര്‍വകലാശാലയില്‍ ആദ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ‘പബ്പീര്‍’ വെബ്സൈറ്റ് വഴിയാണു ഡേറ്റയിലെ സാദൃശ്യം കണ്ടെത്തിയത്. ഡേറ്റ തട്ടിപ്പ് പരിശോധിക്കാന്‍ വിദഗ്ദ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button