ലക്നൗ:വ്യാജ ക്ലിനിക്ക് തുടങ്ങിയ രണ്ടു പേര്‍ അറസ്റ്റില്‍. ജില്ലാ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച വാക്സിന്‍ വില്‍ക്കാനാണ് ബ്രിജേന്ദ്രകുമാര്‍, സന്ദീപ് കുമാര്‍ എന്നിവര്‍ വ്യാജ ക്ലിനിക്ക് തുടങ്ങിയത്.
ഇവരെയാണ് പോലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. സാത്രിക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ സുനില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ബാരബങ്കിയിലെ ജയ്ദ്പുര്‍ മേഖലയിലെ കടമുറിയിലാണ് ഇവര്‍ വ്യാജ വാക്‌സിനേഷന്‍ നടത്തിയത്. 125 രൂപ നിരക്കിലാണ് വ്യാജ ക്ലിനിക്ക് വഴി കോവിഷീല്‍ഡ് വാക്സീന്‍ വില്‍ക്കാന്‍ ശ്രമിച്ചത്.
ജില്ലാ ആശുപത്രിയില്‍ നിന്നും ജീവനക്കാരനായ സന്ദീപ് കുമാര്‍ വാക്‌സിന്‍ മോഷ്ടിക്കുകയായിരുന്നു. പിന്നീട് സന്ദീപ് കുമാര്‍ കൂട്ടുകാരനുമായി വ്യാജ ക്ലിനിക്ക് തുടങ്ങുകയായിരുന്നു.