“മരണ ശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിന്”:സിസ്റ്റര്‍ ലൂസി കളപ്പുര

കോഴിക്കോട്: മരണാനന്തരം തന്റെ ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ട് നല്‍കാന്‍ സമ്മതപത്രം നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുര. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിനാണ് മരണാനന്തരം തന്റെ ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കാനുളള സമ്മതപത്രം സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയത്.
അവയവ, ശരീര ദാനത്തിനായി ഒരുപാട് പേര്‍ മുന്നോട്ട് വരാണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. കണ്ണും ശരീരവുമാണ് മരണാനന്തരം കൈമാറുക. ഏറെ നാളായി ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം കൈവന്നത്. അങ്ങനെ മരണശേഷവും തനിക്ക് ജീവിക്കണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
എന്നാല്‍ മരണാനന്തരം ശരീരം പഠനത്തിന് നല്‍കാനുളള ലൂസി കളപ്പുരയുടെ താത്പര്യത്തിന് സഭ അനുമതി നല്‍കിയിരുന്നില്ല.ഇത്തവണ അനുമതിക്ക് കാത്തിരിക്കാതെയാണ് സിസ്റ്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമ്മതപത്രം കൈമാറിയത്.