CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു.

കൊച്ചി/ ഓഡിറ്ററുടെ സഹായത്തോടെ സ്വപ്ന തുറന്ന ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയ്യാറാകുന്നു. ഇതിനായി ഇഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകി. സ്വപ്നയെ മൂന്നു ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയില്‍ ആവശ്യപെട്ടിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.