Kerala NewsLatest NewsPolitics
മുട്ടില്‍ വനംകൊള്ള കേസില്‍ കേന്ദ്ര ഇടപെടല്‍ നടത്താന്‍ ബിജെപി നീക്കം
മുട്ടില്‍ വനംകൊള്ള കേസില്‍ കേന്ദ്ര ഇടപെടല്‍ നടത്താന്‍ ബിജെപി നീക്കം തുടങ്ങി. ദില്ലിയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തും.വനം കൊള്ള രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
മരം കൊള്ള ദേശീയ തലത്തിന്റെ ശ്രദ്ധയിലെത്തിച്ച് കേന്ദ്ര ഇടപെടന്‍ നടത്തി രാഷ്ട്രീയ പ്രതിരോധത്തിനുള്ള നീക്കമാണ് സുരേന്ദ്രന്റേത്. കുഴല്‍പ്പണക്കേസും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും അടക്കമുള്ള വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്‍ ദില്ലിയിലെത്തിയത്.