144 പ്രഖ്യാപിച്ചത് അഴിമതി മറയ്ക്കാനാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കോവിഡ് വ്യാപന ഭീഷണിയുള്ള സ്ഥലം അടച്ചിടാം എന്നാല്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ നീക്കം മറ്റുപല ഉദ്ദേശത്തോടെയും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വികാരം എതിരാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. കൂടാതെ ലാവ്‌ലിന്‍ , ലൈഫ് മിഷന്‍ കേസുകളിലെ അന്വേഷണവും സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നു. പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ പോലെ 144 അംഗീകരിക്കാന്‍ സാധിക്കില്ല.ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി കിട്ടിയെന്ന ആരോപണത്തില്‍ എന്തൊക്കെയാണ് കിട്ടിയതെന്ന് ചെന്നിത്തല തന്നെ പറയട്ടെ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.