Kerala NewsLatest NewsNews

ഡാന്‍സാഫ് പിരിച്ചുവിട്ടു

തിരുവനന്തപുരം: മയക്കുമരുന്ന് വേട്ടയ്ക്കു വേണ്ടി തിരുവനന്തപുരത്ത് രൂപീകരിച്ച ദി ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) പിരിച്ചുവിട്ടു. ഡാന്‍സാഫിലെ പോലീസുകാര്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന്് തെളിഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്റ്റേഷന്‍ പരിധിയിലുമായി വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഡാന്‍സാഫിനുള്ള ബന്ധം മറനീക്കി പുറത്തുവന്നത്. ഇതില്‍ പ്രതികളെന്ന് ചൂണ്ടിക്കാണിച്ചവര്‍ ഡാന്‍സാഫിന്റെ ശിങ്കിടികളായിരുന്നെന്നു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ലോക്കല്‍ പോലീസ് ഉന്നയിച്ച ചില ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗം ഡാന്‍സാഫിനെതിരെ രഹസ്യാന്വേഷണം നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. ഡാന്‍സാഫിലെ പോലീസുകാര്‍ മയക്കുമരുന്ന് സംഘങ്ങളുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയത്.

കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പോലീസിനെക്കൊണ്ട് കേസെടുപ്പിച്ച്, തലസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വലിയ അളവില്‍ കഞ്ചാവ് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്നതെന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ പ്രതിയാക്കുന്നുവെന്നും ഇന്റലിന്‍ജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ ടാര്‍ജറ്റ് തികയ്ക്കാന്‍ ഡാന്‍സാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായം തേടുന്നത് പതിവാണെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button