CovidLatest News

തൃശ്ശൂര്‍ മെഡി.കോളേജില്‍ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും കോഫീ ഹൗസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു .

വൈറസ് ബാധയുണ്ടായത് ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് . രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധയുണ്ടായിരിക്കുന്നത് . ഈ രണ്ട് ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യം ഉടന്‍ അറിയിക്കും .

ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാകുമെന്നതിനാല്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ് .

മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫീ ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . കോഫീ ഹൗസ് ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു .തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button