Uncategorized
		
	
	
അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണന്താനം തന്നെയാണ് കൊവിഡ് ബാധിച്ച വിവരം ഫെയ്സ് ബുക്കിലൂടെ പങ്ക് വച്ചത്. ചെറിയ അസ്വസ്ഥത തോന്നി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഭാര്യയ്ക്കും മകനും കൊവിഡ് പരിശോധന നടത്തിയെങ്കിലും ഇരുവര്‍ക്കും നെഗറ്റീവായിരുന്നു. കൊവിഡ് കാലം പുസ്തക രചനയ്ക്കു വേണ്ടി വിനിയോഗിക്കുമെന്ന് കണ്ണന്താനം എഫ് ബി പോസ്റ്റില്‍ വ്യക്തമാക്കി.
				


