വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസ്സുകാരി നേരിട്ടത് മൂന്നു വര്ഷം നീണ്ടു നിന്ന പീഡനമെന്ന് പ്രതി അര്‍ജുന്റെ മൊഴി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതി അര്‍ജുന്‍ മൊഴി നല്‍കിയത്.
മാത്രമല്ല കൊലയ്ക്ക് ശേഷം പ്രതി അര്‍ജുന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി സമ്മതിച്ചു. അര്‍ജുന്‍ അശ്ളീല വീഡിയോകള്‍ക്ക് അടിമയെന്നു കണ്ടെത്തി. പ്രതിയുമായി ഇന്ന് എസ്റ്റേറ്റില്‍ പോലീസ് തെളിവെടുപ്പ് നടത്തും.
ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറില്‍ തൂങ്ങിയ നിലയില്‍ ആറു വയസുകാരി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.
സംഭവത്തില്‍ അയല്‍വാസിയായ വണ്ടിപ്പെരിയാര്‍ സ്വദേശി 22 വയസ്സുകാരനായ അര്‍ജുന്‍ അറസ്റ്റിലായി . കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചതാകാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.