ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ ആശങ്ക; അടുത്ത ഏതാനും ദിവസങ്ങൾ നിർണായകം

വാഷിങ്ടൺ: കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയ മെച്ചപ്പെട്ടെങ്കിലും അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമാണെന്നും റിപ്പോർട്ട്.കോവിഡ് പോസിറ്റീവായ ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ വീഡിയോയിലൂടെയാണ് ട്രംപ് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.
ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതായി തോന്നുന്നുണ്ട്. എന്നാൽ അടുത്ത ഏതാനും ദിവസത്തെ അവസ്ഥ എന്താവും എന്ന് പറയാനാവില്ല. അതാണ് യഥാർഥ പരീക്ഷണം. അടുത്ത ദിവസങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് കാണാമെന്നും ട്രംപ് വീഡിയോയിൽ പറയുന്നു. വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിലാണ് ട്രംപ് ചികിത്സയിൽ കഴിയുന്നത്.
ആശുപത്രിയിൽ എത്തിയപ്പോൾ എനിക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എനിക്ക് അമേരിക്കയെ വീണ്ടും മഹത്തരമാക്കണം. നമുക്ക് ജോലി തീർക്കേണ്ടതുണ്ട്. കോവിഡ് ബാധിതരായ എല്ലാവർക്കും വേണ്ടിയാണ് താൻ പൊരുതുന്നത് എന്നും വീഡിയോയിൽ ട്രംപ് പറയുന്നു.