CovidLatest NewsNationalUncategorized
പ്രതിദിന കൊറോണ കേസുകൾ ഏപ്രിൽ പകുതിയോടെ പാരമ്യത്തിൽ എത്തും; മുന്നറിയിപ്പ്

ന്യൂ ഡെൽഹി: രണ്ടാം കൊറോണ തരംഗത്തിന്റെ പിടിയിലാണ് രാജ്യം. ഏപ്രിൽ പകുതിയോടെ രാജ്യത്ത് കൊറോണ കേസുകൾ ക്രമാതീതമായി ഉയരുമെന്ന് റിപ്പോർട്ട്. മെയ് മാസം അവസാനത്തോടെ കേസുകൾ കുത്തനെ താഴുമെന്നും ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരുടെ മുന്നറിയിപ്പിൽ പറയുന്നു.
ഇന്നലെ മാത്രം 80,000ലധികം പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രിൽ 15നും 20നും ഇടയിൽ കൊറോണ കേസുകൾ പാരമ്യത്തിൽ എത്തുമെന്ന് കാൻപൂർ ഐഐടി വിദഗ്ധൻ മനീന്ദ്ര അഗർവാൾ മുന്നറിയിപ്പ് നൽകി. എന്നാൽ നിരക്ക് എത്രയെന്ന് പ്രവചിക്കാൻ സാധിക്കില്ല.
നിലവിൽ പ്രതിദിന കൊറോണ കേസുകൾ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മെയ് മാസം അവസാനത്തോടെ കൊറോണ കേസുകൾ കുത്തനെ കുറയുമെന്നും മനീന്ദ്ര അഗർവാൾ പറയുന്നു.