Editor's ChoiceKerala NewsLatest NewsLocal NewsNewsTamizh nadu
നെല്ലിയാമ്പതിയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു.

പാലക്കാട്/ നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരൻ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. നെല്ലിയാമ്പതിയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം.
സംഘത്തില്‍ നാല് പേരുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.