ഫേസ് ബുക്ക് വഴിയുള്ള പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും..,പ്രണയ ജോഡികളെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം/ഫേസ് ബുക്ക് വഴിയുള്ള പരിചയം പ്രണയത്തിലേക്കും തുടർന്ന് പിരിയാനാകാത്ത ബന്ധത്തിലേക്കും വഴുതി വീണതോടെ ജീവിത പങ്കാളികളെയും പ്രായ പൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് വിവാഹത്തിന് തയ്യാറായ പ്രണയ ജോഡികളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് നടപടി ഉണ്ടായത്.
കൊട്ടറ മാടൻവിള ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ അഞ്ജു (31), കൊട്ടിയം ഉമയനല്ലൂർ കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത് (28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. രഞ്ജിത്ത് രണ്ട് കുട്ടികളുടെ പിതാവാണ്. അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. ഫേസ് ബുക്കിലൂടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. പ്രണയം
വിട്ടു പിരിയാന് കഴിയാത്ത വിധം വളർന്നു.
പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികൾ പൊലീസിൽ പരാതി നൽകിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.