CrimeLatest NewsLaw,
പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പം അശ്ലീല നൃത്തം ചെയ്ത അമ്മ അറസ്റ്റില്‍.
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പം അശ്ലീല ചുവയുള്ള നൃത്തംവെച്ച അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ഡല്‍ഹി സ്വദേശിയായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ വനിതാ കമ്മീഷന് കര്‍ശന നടപടിയ്ക്ക് ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പന്ത്രണ്ട് വയസുള്ള സ്വന്തം കുട്ടിയെ അമ്മ തന്നെ ഇത്തരത്തിലുള്ള അശ്ലീല വീഡിയോയില്‍ കൂടെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട വനിത കമ്മീഷന്, കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനെ കുറിച്ചും കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനെക്കുറിച്ചും അഭിപ്രായപ്പെട്ടു.