കേരളത്തിൽ 1420 പേര്‍ക്ക് കൂടി കോവിഡ്,1216 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കേരളത്തിൽ 1420 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 1715 പേര്‍ക്ക് രോഗമുക്തി നേടി. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ച്ത. 92 പേരുടെ ഉറവിടം വ്യക്തമല്ല. 1715 പേർ ശനിയാഴ്ച രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശരാജ്യങ്ങളിൽ നിന്നും 108 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.
കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ശനിയാഴ്ച 485 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവർത്തകർക്കും രോഗം. ശനിയാഴ്ച 787 പേർക്ക് തിരുവനന്തപുരത്ത് രോഗം ഭേദമായി.
കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുന്നു.ഇടുക്കി ജില്ലയിലെ രാജമലയിലെ ദുരന്തത്തിൽ 26 പേർ മരിച്ചു. വെള്ളിയാഴ്ച 15ഉം ശനിയാഴ്ച 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. കരിപ്പൂരിലെ വിമാനദുരന്തത്തിൽ 18 പേർ മരിച്ചു. ഇപ്പോള്‍ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് കേരളം അഭിമുഖീകരിക്കുന്നത്.
പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്.
തിരുവനന്തപുരം – 485 , കോഴിക്കോട് – 173 , ആലപ്പുഴ – 169 , മലപ്പുറം – 114 , എറണാകുളം – 101 , കാസറഗോഡ് – 73 , തൃശൂര്‍ – 64 , കണ്ണൂര്‍ – 57 , കൊല്ലം – 41 , ഇടുക്കി – 41 , പാലക്കാട് – 39 , പത്തനംതിട്ട – 38 , കോട്ടയം – 15 , വയനാട് – 10.