CovidHealthLatest NewsNews

ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​ൽ 20,132 പേ​ര്‍​ക്ക് കോ​വി​ഡ്.

കോ​വി​ഡ് വ്യാപനം ഇന്ത്യയിൽ കുതിക്കുകയാണ്. ശ​നി​യാ​ഴ്ച മാ​ത്രം 20,132 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ഉള്ള കണക്കാണിത്. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും വ​ന്‍ വ​ര്‍​ധ​ന​യാ​ണ് ശനിയാഴ്ച ഉണ്ടായത്. 414 മരണമാണ് ശനിയാഴ്ച റി​പ്പോ​ര്‍​ട്ട് ചെയ്യപ്പെട്ടത്. ഇ​ന്ത്യ​യി​ല്‍ ഒറ്റ ദിവസം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് നി​ര​ക്കാ​ണി​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്ക് പി​ന്നി​ല്‍ ര​ണ്ടാ​മ​താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്ഥാ​നം. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 5,29,577 ആ​യി. രാജ്യത്തെ മ​ര​ണം 16,103 ആ​യി. ശ​നി​യാ​ഴ്ച 14,229 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യ​തോ​ടെ ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​രു​ടെ എ​ണ്ണം 3,10,146 ആ​യി ഉയർന്നിട്ടുണ്ട്. വൈ​റ​സ് ബാ​ധി​ച്ച്‌ നി​ല​വി​ല്‍ 2,03,272 പേ​രാ​ണ് രാജ്യത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് ഏ​റെ രൂ​ക്ഷം. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​തു​വ​രെ 1,59,133 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 7,273 പേ​ര്‍ മരണപെട്ടു. ഡ​ല്‍​ഹി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 80,188 ആ​യും മ​ര​ണ​സം​ഖ്യ 2,558ആ​യും ഉ​യ​ര്‍​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 78,335 ആ​യി. മ​ര​ണം 1,025.ഗു​ജ​റാ​ത്തി​ലും സ്്ഥി​തി​ഗ​തി​ക​ള്‍ ഒ​ട്ടും ആ​ശാ​വ​ഹ​മ​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 30,771 ആ​യി. മ​ര​ണം 1,790 ആണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button