CovidLatest NewsNewsWorld

ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു

ബീജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നതായി സ്ഥിരീകരണം. വരും ദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് മാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. കോവിഡ് വീണ്ടും പടര്‍ന്നതിനെ തുടര്‍ന്ന് ഗന്‍സു പ്രവിശ്യയിലെ നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചു. ബീജിംഗിലെ മാരത്തണ്‍ മാറ്റി. വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലയിടത്തും ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ഈ വകേഭേദമാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പിടിപെടാന്‍ സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കോവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗന്‍സു പ്രവിശ്യയിലെ നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചതായി ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയായ എജിനയിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി. ശനിയാഴ്ച പുതുതായി 26 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ബീജിംഗിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് നിശ്ചയിച്ച മാരത്തണ്‍ ബീജിംഗില്‍ നിരോധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button