Kerala NewsLatest NewsPolitics

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റേത് അപകട മരണം, കള്ളക്കടത്ത് തടയേണ്ട ചുമതല കേന്ദ്രത്തിന്: മുഖ്യമന്ത്രി

തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയും അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തുമായ റമീസിന്റേത് അപകടമരണം തന്നെയെന്ന് ഉറപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ജുന്‍ ആയങ്കിയുടെ വിഷയവും റമീസിന്റെ അപകട മരണവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിപ്പോഴാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കേസിലെ ഉത്തരവാദിത്വം കസ്റ്റംസിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തു തടയേണ്ട ചുമതല കേന്ദ്രത്തിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേന്ദ്ര ഏജന്‍സികളുടെ വീഴ്ചയിലൂടെ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന സാക്ഷി റമീസിന്റെ അപകടമരണം തെളിവ് ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാരോപിച്ച്‌ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

‘റമീസിന്റെ മരണം കാറിന് പിന്നില്‍ ബൈക്കിടിച്ചപ്പോള്‍ ഉണ്ടായ ഗുരുതര പരിക്ക് കാരണമാണ്. ഹെല്‍മെറ്റ് ഇല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണം. അപകടത്തില്‍ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് ‘ -മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button