കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണ്, ടി. പദ്മനാഭന്‍

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്, കഥാകൃത്ത് ടി. പദ്മനാഭന്റെ രൂക്ഷ വിമർശനം.സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി കണ്ണൂരിൽ പി. ജയരാജന്‍ ആദ്യം കയറിയ വീട്ടിൽ നിന്നാണ് വനിതാ കമ്മീഷനെതിരെ വിമർശനം ഉണ്ടായത് തുടക്കത്തിലെ ഒരു കല്ലുകടി കൂടിയായി. കണ്ണൂര്‍ ജില്ലയില്‍ സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടി ആരംഭിച്ചത് കഥാകൃത്ത് ടി. പദ്മനാഭന്റെ വീട്ടില്‍ നിന്നായിരുന്നു. പി. ജയരാജന്റെ നേതൃത്വത്തിലായിരുന്നു നേതാക്കള്‍ വീട്ടിലെത്തിയത്.
വനിതാ കമ്മീഷന്‍ അധ്യക്ഷ, 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരമായി പോയി. കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണെന്ന് ടി. പദ്മനാഭന്‍ പി. ജയരാജനോട് ചോദിച്ചു. ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ആശയ വിനിമയം നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ ടി. പദ്മനാഭന്‍ ഇത്തരമൊരു വിമര്‍ശനം നടത്തിയത്. ക്ഷമയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് എം.സി. ജോസഫൈന്റേത്. വലിയ ശമ്പളവും കാറും നല്‍കി എന്തിനാണ് ഇവരെ നിയമിച്ചത്. ഈ വിമര്‍ശനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് എടുക്കാനും ജോസഫൈന്‍ മടിക്കില്ല. ടി. പദ്മനാഭന്‍ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
വനിതാ കമ്മീഷന് പരാതി നല്‍കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങൽ സ്വദേശിനിയായ 89 വയസുകാരിക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപകരമായി സംസാരിച്ച സംഭവം ഇതോടെ വിവാദമാവുകയാണ്. ജോസഫിനെതിരെ പ്രതികരണത്തിൽ കമ്മീഷൻ അംഗങ്ങൾക്കിടയിൽ പോലും വിയോജിപ്പാണ് ഉള്ളത്. വനിതാ കമ്മീഷൻ വഴി ജനക്ഷേമകരമായ എന്തൊക്കയോ ചെയ്തെന്നു സ്വയം നടിച്ചും പ്രചാരണം നടത്തിയും ഒക്കെ ഒരു വശത്ത് നിയമസഭ തെരെഞ്ഞെടുപ്പിൽ സീറ്റുണ്ടാക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നതിനിടെ ഉണ്ടായ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ജന വിരുദ്ധ സമീപനം എൽ ഡി എഫിന്റെ മുഖത്താണ് കരിവാരി തേച്ചിരിക്കുന്നത്. ഒപ്പം ചിലരുടെ സീറ്റ് മോഹങ്ങളും അസ്ഥാനത്താക്കിയിരിക്കുകയാണ്.
അതേസമയം, വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ മനോനില പരിശോധിക്കണമെന്നാണ് പൂഞ്ഞാര്‍ എം.എൽ.എ പി.സി. ജോർജ് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്. സർക്കാർ ഇടപെട്ട് അവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്നും അത് വരെ വനിതാ കമ്മീഷന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെടുകയുണ്ടായി. പരാതി നല്‍കിയ വ്യദ്ധയായ ലക്ഷ്മികുട്ടിയമ്മയോട് വനിതാ കമ്മീഷന്‍ നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചതായാണ് വൃദ്ധയുടെ ബന്ധുവിന്‍റെ പരാതി ഉണ്ടായത്. ജോസഫൈനും വൃദ്ധയുടെ ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തു വന്നിരുന്നു. ഫോണ്‍ സംഭാഷണത്തിലെ എം.സി ജോസഫൈന്‍റെ അധിക്ഷേപകരമായ സംസാരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയർന്നിട്ടുള്ളത്.