തമിഴരുടെ ജെല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധിയും
ചെന്നൈ: തമിഴരുടെ കാര്‍ഷികോത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തും. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 14ന് ജെല്ലിക്കെട്ട് നടക്കുന്ന അവനിയാപുരത്താണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ‘തമിഴ് വണക്കം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊങ്കലാഘോഷ പരിപാടികളുടെ ഭാഗമായാണിത്. രാവിലെ 11 മണിക്ക് മധുരയില്‍ വിമാനമിറങ്ങി കാര്‍മാര്‍ഗം ജെല്ലിക്കെട്ട് മൈതാനത്തിലെത്തുന്ന രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെ കര്‍ഷക നേതാക്കളെയും കാണും. വൈകീട്ട് ഡല്‍ഹിക്ക് തിരിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ബന്ധമില്ലെന്ന് അഴഗിരി വ്യക്തമാക്കി. ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ഇതേ ദിവസം തമിഴ്നാട്ടിലെത്തുന്നുണ്ട്. നേതാക്കളുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളേര്പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.