ഇരയെ അപമാനിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈകൊള്ളുന്നത്;കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കുണ്ടറ പീഡന പരാതിയില്‍ മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയും വേട്ടമൃഗത്തെ സംരക്ഷിക്കുന്ന നിലാപാടാണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഒരു പെണ്‍കുട്ടിയെ എന്‍സിപി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ചിട്ടും മുഖ്യമന്ത്രി മന്ത്രിയോട് രാജി ആവശ്യപ്പെട്ടില്ല. ഇവിടെ എന്ത് നീതിയാണ് നടപ്പാക്കുന്നതന്നാണ് എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് ചോദിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇതുപറയുന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രന്‍ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു പ്രവര്‍ത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അര്‍ഹനല്ലാത്ത വ്യക്തി രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്നും യുവതി തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഇരയായ പെണ്‍കുട്ടി തന്നെ ഇത്തരം വിമര്‍ശനവുമായി രംഗത്ത് വന്നതോടെയാണ് ബിജെപി അധ്യക്ഷനും വിമര്‍ശനവുമായി വന്നത്. മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്നു പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.