പാലത്തായി കേസ് അന്വേഷണത്തിന് ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്.

പാലത്തായി കേസ് അന്വേഷണത്തിന് ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ അന്വേഷണ സംഘത്തിൽ ഉള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരു തെന്നും, രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരികാണാമെന്നും സംസ്ഥാന ഡി.ജി.പിയ്ക്ക് കോടതി നിർദേശം നൽകി. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹരജിയിൽ ആണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.
പുതിയ അന്വേഷണ സംഘം എന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ കോടതിയിൽ എതിർത്തില്ല. പാലത്തായി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ്
പാലത്തായി കേസ് അന്വേഷണത്തിന് ഐജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിടുന്നത്. പീഡനക്കേസ് പ്രതി പത്മരാജന് ജാമ്യം അനുവദിച്ചുള്ള പോക്സോ കോടതി നടപടി ഹൈക്കോടതി നേരത്തെ ശരിവെക്കുകയായിരുന്നു. പ്രതിക്ക് അവകാശജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ നടപടി ഉണ്ടായത്.