റിഷി ഗംഗയില്‍ ജലനിരപ്പ് ഉയരുന്നു; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നു കാണാതായവര്‍ക്കായി നടത്തിവന്ന തെരച്ചില്‍ നിര്‍ത്തിവച്ചു. റിഷിഗംഗ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയത്.
ചമോലിയില്‍ മിന്നല്‍ പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും വെള്ളപ്പൊക്കം. നദി തീരത്തുനിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി തുടങ്ങി. തെരച്ചിലിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങളും യന്ത്രങ്ങളും സ്ഥലത്തുംനിന്നും മാറ്റി.
സൈന്യം ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരും സുരക്ഷിത സ്ഥാനത്തേക്കു മാറി. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുന്നതായാണ് വിവരം. ദുരന്തത്തില്‍ 34 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ട്.