മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ മോഷ്ടിച്ചു കടത്തിവന്ന യുവാവിനെ പോലീസ് തേങ്ങാപട്ടണത്ത് കുരുക്കൊരുക്കി കുടുക്കി.

കൊല്ലം/ കൊല്ലത്ത് നിന്ന് മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ മോഷ്ടിച്ചു കടലിലൂടെ തുടർച്ചയായി കടത്തി വന്ന യുവാവിനെ പോലീസ് തമിഴ് നാട്ടിലെ തേങ്ങാപട്ടണത്ത് കുരുക്കൊരുക്കി കുടുക്കി. നീണ്ടകര ഹാർബറിന് സമീപത്ത് നിന്ന് വള്ളവും എൻജിനുകളും ഇന്ധന ടാങ്കുകളും ജി.പി.എസ് കോമ്പസുകളും കടത്തിയ തമിഴ്നാട്, കുളച്ചൽ വെള്ളമണ്ണിലെ ജനിത്താണ് (27) ആണ് പോലീസിന്റെ പിടിയിലായത്. മാർച്ച് 2നാണ് വള്ളവും ഏകദേശം നാലരലക്ഷം രൂപ വിലയുള്ള ഉപകരണങ്ങളും നീണ്ടകരയിൽ നിന്ന് മോഷണം പോയത്. വള്ളം കടൽമാർഗം തമിഴ്നാട്ടിലേക്ക് കടത്തിയതാകാമെന്ന സംശയത്തിൽ അവിടുത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. ട്രെയിൻ മാർഗം കൊല്ലത്ത് എത്തുന്ന ജനിത്ത് ഹാർബറുകളിൽ തമ്പടിച്ച ശേഷം അവസരം കിട്ടുമ്പോൾ വള്ളവും ഉപകരണങ്ങളും കടൽമാർഗം കടത്തുകയാ യിരുന്നു. പിന്നീട് നമ്പർ മാറ്റി വിൽക്കുകയായിരുന്നു പതിവ്. കോസ്റ്റൽ എസ്.ഐ എം. അബ്ദുൽ മജീദ്, എ.എസ്.ഐ ഡി. ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, എ. അനിൽ, കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ മറ്റ് മോഷണങ്ങ ളെക്കുറിച്ചുള്ള വിവരത്തിനായി പ്രതിയെ നാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കോസ്റ്റൽ സി.ഐ എസ്. ഷെരീഫ് നവകേരളന്യൂസിനോട് പറഞ്ഞു. തേങ്ങാപ്പട്ടണം ഹാർബറിന് സമീപം വില്പനയ്ക്കായി വച്ചിരുന്ന മോഷണം പോയ സാഗരമാത വള്ളം പോലീസ് തുടർന്ന് കണ്ടെത്തി. സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് എൻജിനുക ളും ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയ ഓട്ടോറിക്ഷ കണ്ടെത്താ നായി. ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ജനിത്തിനെ ക്കുറിച്ചുള്ള വിവരം കിട്ടി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ജനിത്തിന്റെ താളക്കുടിയിലുള്ള വീട്ടിൽ നിന്ന് എൻജിനുകളും ഇന്ധന ടാങ്കുകളും മറ്റ് ഉപകരണങ്ങളും പോലീസ് കണ്ടെത്തി.
കൊല്ലത്ത് നിന്നുള്ള പോലീസ് അന്വേഷണ സംഘം ദിവസങ്ങളോളം തേങ്ങാപ്പട്ടണത്ത് തങ്ങിയെങ്കിലും ജനിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ എവിടെയുണ്ടെന്ന് പോലും കണ്ടെത്താ നായില്ല. പല ഹാർബറുകളിലായി മാറിമാറി താമസിക്കുന്നതാ യിരുന്നു ജനിതിന്റെ ശൈലി. ഇതിനിടയിൽ താളക്കുടി എന്ന സ്ഥലത്ത് പ്രതി ഇടയ്ക്കിടെ എത്തുന്നതായി പൊലീസിന് വിവരം കിട്ടി. ഇതോടെ അവിടെ ജനിത്തിനായി പോലീസ് വലവിരിച്ചു. വയൽവരമ്പിലൂടെ നടന്നുവരികയായിരുന്ന ജനിത്തിനെ പിടിക്കാൻ ബൈക്കിലെത്തിയ പൊലീസ് സംഘം ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച അരുൾവായ്മൊഴി എന്ന സ്ഥലത്ത് ജനിത്തിന്റെ ബന്ധു തൂങ്ങിമരി ച്ചതായി പോലീസിന് വിവരം ലഭിച്ചു. ആ സംഭാവമുമായി ബന്ധപെട്ടു ചോദ്യം ചെയ്യാൻ ജനിത്തിനെ വിളിച്ചു വരുത്താൻ തമിഴ്നാട് പൊലീസിനോട് അന്വേഷണ സംഘം ആവശ്യപ്പെടുക യായിരുന്നു. ജനിത്ത് ഇന്നലെ സ്റ്റേഷനിലെ ത്തിയ പ്പോൾ ഇവിടെ നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി കസ്റ്റഡി യിലെടുക്കു കയായിരുന്നു.