CrimeEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNews
ബിനീഷ് കോടിയേരിയെ സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപെട്ടു എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപെട്ടു എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ബിനീഷ് കോടിയേരിയോട് നിര്‍ദേശം നൽകിയിട്ടുള്ളത്.
തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് സംഘം ബംഗളൂരുവിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായവരെ സമീപിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവുകളും പുറത്തുവന്നു. അനൂപിന്‍റെ ഹോട്ടല്‍ ബിസിനസിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യലൈന് കാരണമായിരിക്കുന്നത്.