Kerala NewsLatest NewsLocal NewsUncategorized
രണ്ടു ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിൽ: അമ്മയെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകളും മരുമകനും കടന്നുകളഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരക്കോണത്ത് വൃദ്ധയായ മാതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകളും മരുമകനും കടന്നു കളഞ്ഞതായി ആക്ഷേപം. സാവിത്രിയെന്ന 70 കാരിയോടാണ് മക്കളുടെ ഈ ക്രൂരത.
12ാം തിയതിയാണ് സാവിത്രിയുടെ മകൾ രമയും ബാലുവും വാടക വീട്ടിൽ നിന്ന് ഒഴിഞ്ഞത്. അമ്മയെ പേരൂർക്കടയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും വീട്ടുടമസ്ഥരെ അറിയിച്ചു. വീടു പൂട്ടി താക്കോലും തിരികെ ഏൽപ്പിച്ചാണ് മടങ്ങിയത്. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് വീട്ടിനുള്ളിൽ ആളുണ്ടെന്ന് മനസ്സിലാക്കിയത്.
തളർന്ന് അവശനിലയിലാണ് അമ്മയെ കണ്ടെത്തിയത്. നാട്ടുകാർ ഭക്ഷണവും വെള്ളവും നൽകി. മരുമകൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പറഞ്ഞു. അമ്മയെ കരുണാലയത്തിലേക്ക് മാറ്റി. മകളെയും മരുമകനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.