CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിക്ക് സമ്പർക്കം 3000 പേരുമായി, ആശങ്ക

ഇടുക്കി നെടുങ്കണ്ടത്ത് മത്സ്യവ്യാപാരിക്ക് 3000ത്തോളം പേരുമായി സമ്പർക്കമുണ്ടെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം ഈ മത്സ്യവ്യാപാരിയുടേതെന്നാണ് കണ്ടെത്തൽ. ഇതുവരെ ഉണ്ടായതിൽ വലിയ സമ്പർക്കമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടർന്ന് നെടുങ്കണ്ടം ടൗൺ പൂർണമായി അടച്ചു.
കുമളി എട്ടാം മൈൽ മുതൽ രാജാക്കാട് രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ തുടങ്ങി അതിർത്തി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയതായാണ് വിവരം. മത്സ്യകച്ചവടക്കാരൻ, ഗ്രാമപഞ്ചായത്ത്, എക്‌സൈസ്, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 48 പേർക്ക് ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.