ലക്ഷം ദീപപ്രഭയില്‍ അയോധ്യ
അയോധ്യ: ദീപാവലിക്ക് ഗിന്നസ് റിക്കോര്‍ഡുമായി അയോധ്യ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയൂ നദീതീരത്ത് തെളിച്ചത് ഒമ്പത് ലക്ഷം ചെരാതുകള്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സരയൂ തീരത്ത് മണ്‍ചെരാതുകള്‍ തെളിയിച്ചത്. വര്‍ണാഭമായ വെടിക്കെട്ടും ലേസര്‍ ഡിസ്‌പ്ലേകളുടെയും അകമ്പടിയോടെ ലൈറ്റ് ഷോയും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. രാമക്ഷേത്രം പണിയുന്ന അയോധ്യ നഗരത്തില്‍ ഇത്തവണ മൂന്ന് ലക്ഷം ദീപങ്ങള്‍ അധികമായി കത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദീപാവലി ആഘോഷത്തില്‍ ആറ് ലക്ഷത്തോളം ദീപങ്ങള്‍ തെളിയിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ഒമ്പത് ലക്ഷം ദീപങ്ങള്‍ തെളിയിക്കണമെന്ന ലക്ഷ്യം മുന്നോട്ടുവെച്ചത്. യോഗി സര്‍ക്കാര്‍ അയോധ്യയില്‍ ദീപോത്സവം നടത്തുന്ന അഞ്ചാമത്തെ വര്‍ഷമാണിത്. നദീതീരത്ത് ദീപങ്ങള്‍ തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരും യോഗി ആദിത്യനാഥും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.