Latest News
സീരിയല്‍ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി കോടതി
തൃശൂര്‍ : സീരിയല്‍ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ കോടതി തള്ളി. കേസില്‍ പ്രതിയായ കൊടകര സ്വദേശി സിജിന്റെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ തള്ളിയത്.
ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരം നല്‍കാമെന്നും, വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി സീരിയല്‍ നടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലുമായിരുന്നു സംഭവം. സീരിയലുകളില്‍ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്നയാളായിരുന്നു പ്രതി.