CinemaLatest News
ഐ.എം.ഡി.ബി റേറ്റിങ്ങില്‍ മൂന്നാമതെത്തി സുരറൈ പോട്ര്
ഐ.എം.ഡി.ബിയുടെ ഉയര്‍ന്ന റേറ്റിംഗ് കരസ്ഥമാക്കി സുര്യ നായകനായ സുരറൈ പോട്ര്. ചിത്രം 9.1 റേറ്റിംഗുമായാണ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഹോളിവുഡ് ക്ലാസിക്കുകളായ ദി ഡാര്‍ക്ക് നൈറ്റ്, ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് എന്നിവയെ പിന്തള്ളിയാണ് ചിത്രം മൂന്നാമതെത്തിയത്.
സുധ കൊങ്കര സംവിധാനം ചെയ്ത സിനിമ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു. എയര്‍ ഡെക്കാന്‍ വിമാന കമ്ബനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ് സുരറൈ പോട്ര്.
സൂര്യക്കുപുറമേ അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.