മഹാപ്രളയത്തില്‍ കേരള സര്‍ക്കാരിന് വന്‍ വീഴ്ചകളെന്ന് സിഎജി
തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരള സര്‍ക്കാരിന് വന്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ട്. 2018ലെ മഹാ പ്രളയത്തില്‍ സംസ്ഥാനത്തിന്റെ വീഴ്ചകള്‍ എണ്ണി പറഞ്ഞാണ് സിഎജി റിപ്പോര്‍ട്ട്. പ്രളയ നിയന്ത്രണത്തില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായി. പ്രളയമുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി.
ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ല. പ്രളയനിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തിലില്ല തുടങ്ങിയ രൂക്ഷമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ഇതിനു പിന്നാലെ വലിയ സ്‌കെയിലിലുള്ള ഫ്‌ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. നിലവിലുള്ള ഫ്‌ളഡ് മാപ്പ് ജലകമ്മീഷന്റെ പ്രളയസാധ്യത പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയില്ല. സംസ്ഥാനം തയ്യാറാക്കിയ മാപ്പ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ല.
മഴ നദിയുടെ ഒഴുക്ക് എന്നിവര്‍ തത്സമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തത്സമയ ഡാറ്റ നല്‍കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അണക്കെട്ട് സൈറ്റുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ആശയവിനിമയ സംവിധാനം 2018ലെ പ്രളയ സമയത്തിനും അതിനുശേഷവും പ്രവര്‍ത്തനക്ഷമമല്ല. 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ പെരിയാര്‍ നദീതടത്തില്‍ ആറ് റെയിന്‍ ഗേജുകള്‍ മാത്രമാണുള്ളത്. മഴ, നദിയുടെ ഒഴുക്ക് എന്നിവ തത്സമയം ലഭ്യമാക്കാനുള്ള സംവിധാനവും ഇല്ല. മാത്രമല്ല ഇടമലയാര്‍ അണക്കെട്ടിന് 2018ലെ പ്രളയകാലത്ത് റൂള്‍കര്‍വ് ഉണ്ടായിരുന്നില്ല. 2018ലെ പ്രളയം വരെ ഇടുക്കി അണക്കെട്ടിലെ റൂള്‍ കര്‍വ് പുനരവലോകനം ചെയ്തില്ല. കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ 2011നും 2019നും ഇടയില്‍ സംഭരണശേഷി സര്‍വെ നടത്തിയില്ല.
സിയാല്‍ വിമാനത്താവളം കമ്മീഷന്‍ ചെയ്ത് 20 കൊല്ലം കഴിഞ്ഞിട്ടും തദ്ദേശവാസികളെ പ്രളയഭീതിയില്‍ നിന്ന് രക്ഷിക്കാന്‍ നടപടി എടുത്തില്ലെന്ന ഗുരുതരമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ചെങ്കല്‍ത്തോടിലെ വെള്ളം പെരിയാറിലേക്ക് തിരിച്ചു വിടാന്‍ ഡൈവേര്‍ഷന്‍ കനാല്‍ ഉറപ്പാക്കുന്നതില്‍ ദുരന്തനിവാരണ വിഭാഗങ്ങളൊ സിയാലോ തദ്ദേശ സ്ഥാപനങ്ങളൊ നടപടി എടുത്തില്ല. തോട്ടപ്പള്ളി സ്പില്‍വേ ആഴം കൂട്ടല്‍ ലക്ഷ്യം കാണാത്തത് 2018ല്‍ ആലപ്പുഴയിലെ പ്രളയത്തില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനും പുറമെ പ്രളയശേഷമുള്ള അടിയന്തര അറ്റകുറ്റ പണികളുടെയും പുനര്‍നിര്‍മാണ പദ്ധതികളുടെയും 18 ശതമാനം പോലും രണ്ട് വര്‍ഷവും എട്ട് മാസവും കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ലന്നും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുകൂടാതെ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വായ്പ തിരിച്ചടവിന് ഉപയോഗിക്കേണ്ട സാഹചര്യമാണ് കേരളത്തിനുള്ളത്. റവന്യു വരുമാനത്തിന്റെ 21 ശതമാനവും നിലവില്‍ വായ്പ തിരിച്ചടവിന് ഉപയോഗിക്കേണ്ടി വരുന്നു. റവന്യൂ വരുമാനം കൂടിയെങ്കിലും നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.